ലോകകപ്പ് ക്രിക്കറ്റ് ക്വിസ് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്, ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച ഇന്റർ കോളേജിയേറ്റ് ലോക കപ്പ് ക്രിക്കറ്റ് ക്വിസ് മത്സരം സമാപിച്ചു. വിവിധ കോളേജുകളിൽ നിന്നായി 14 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ആലപ്പുഴ എസ് ഡി കോളേജ് ഒന്നാം സ്ഥാനവും ചങ്ങനാശ്ശേരി എസ് ബി കോളേജ് രണ്ടാം സ്ഥാനവും കോട്ടയം സി എം എസ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക്‌ കോളേജ് മാനേജർ ഫാ നെൽസൺ തൈപ്പറമ്പിലും പ്രിൻസിപ്പൽ ഡോ മാത്യു വി എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു